കേസിനു പിന്നില്‍ ഗൂഢാലോചനയെന്ന് മുകുന്ദന്‍
തിരുവനന്തപുരം: ജൂലായ് 13ന് തിരുവനന്തപുരത്ത് നടന്ന അക്രമങ്ങളില്‍ വിഎച്ച്പി, ആര്‍എസ്എസ,് എബിവിപി നേതാക്കളുടെ പേരില്‍ കേസെടുത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബി.ജ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മും പൊലീസും കൂടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് നേതാക്കളെ അറസ്റ് ചെയ്തത്. കുറ്റപത്രം പെട്ടെന്നു തന്നെ സമര്‍പ്പിച്ചതും അതിനുശേഷം പബ്ലിക് പ്രൊസിക്യൂട്ടര്‍ വാര്‍ത്താസമ്മേളനം നടത്തിയതും ഇതിനു പിന്നില്‍ നടന്ന ഗൂഢാലോചനയെയാണ് വ്യക്തമാക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ച ശേഷം പബ്ലിക് പ്രോസിക്യൂട്ടര്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത സംഭവമാണ്.
അക്രമങ്ങള്‍ക്കു പിന്നില്‍ സിപിഎമ്മിനും ഡിവൈഎഫ്ഐക്കും പങ്കുണ്ട്. അതുകൊണ്ടാണ് സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്-മുകുന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications