ആദ്യഘട്ടം വോട്ടെടുപ്പു തുടങ്ങി
തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുന്ന ഒന്നാം ഘട്ടം വോട്ടെടുപ്പ് ഏഴു ജില്ലകളില്‍ തുടങ്ങി. ആദ്യ നാലു മണിക്കൂറിനുള്ളില്‍ത്തന്നെ ഒട്ടേറെ പേര്‍ വോട്ടു ചെയ്യാനെത്തിയെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
ഏഴു ജില്ലകളിലെ 12,200-ഓളം പോളിംഗ് ബൂത്തുകളില്‍ സപ്തംബര്‍ 25-ന് തിങ്കളാഴ്ച രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. ആദ്യ മൂന്നുമണിക്കൂറില്‍ 20 മുതല്‍ 25 ശതമാനം വരെ പേര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞുവെന്ന് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് ആദ്യഘട്ടം വോട്ടെടുപ്പു നടക്കുന്നത്. അക്രമസംഭവങ്ങളുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടില്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. മലപ്പുറം ജില്ലയില്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്തതുകൊണ്ട് ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടെടുപ്പ് ഇന്നു നടക്കുന്നില്ല.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുന്നത് സപ്തംബര്‍ 27-ന് ബുധനാഴ്ചയാണ്.












Click it and Unblock the Notifications