പോളിംഗ് 40 ശതമാനം കവിഞ്ഞു
തിരുവനന്തപുരം: കേരളത്തിലെ ഏഴു ജില്ലകളില്‍ ആരംഭിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ടം വോട്ടെടുപ്പില്‍ സപ്തംബര്‍ 25തിങ്കഴാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ പോളിംഗ് ശരാശരി നാല്പത് ശതമാനം കവിഞ്ഞു.
മലപ്പുറം ജില്ലയിലാണ് ഉച്ചക്കുമുമ്പ് ഏറ്റവും കൂടുതല്‍ പേര് വോട്ട് രേഖപ്പെടുത്തിയത്. 50.4 ശതമാനം. വയനാട്ടില്‍ 49 ശതമാനവും കാസര്‍കോഡ് 45 ശതമാനവും വോട്ടുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. തൃശ്ശൂര്‍ 35, കൊല്ലം 30.5, പത്തനംതിട്ട 35, ഇടുക്കി 33 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ വോട്ടിംഗ് ശതമാനം.
രാവിലെ ഏഴു മണിക്കാരംഭിച്ച പോളിംഗ് എല്ലാ ജില്ലകളിലും സമാധാനപരമായിരുന്നു. രാവിലെത്തന്നെ വനിതകളാണ് കൂടുതലും വോട്ടു ചെയ്യാനെത്തിയത്. ആദ്യ മൂന്നു മണിക്കൂറില്‍ 20 ശതമാനത്തിലധികം പേര് വോട്ടു ചെയ്തു.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പു നടക്കുന്ന കൊല്ലം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകളിലെ ചില ബുത്തുകളില്‍ യന്ത്രം തകരാറിലായി. തൃശ്ശൂരില്‍ ഒരു മണിക്കൂറോളം സമയം പോളിംഗ് തടസ്സപ്പെട്ടിരുന്നു. ഒറ്റപ്പെട്ട അക്രമങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ ചില ബൂത്തുകളില്‍ വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്.
ആദ്യഘട്ടം വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയവരില്‍ മന്ത്രിമാരായ കൃഷ്ണന് കണിയാമ്പറമ്പിലും കെ. രാധാകൃഷ്ണനും പി.ജെ. ജോസഫും ഉള്‍പ്പെടുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും വോട്ടു രേഖപ്പെടുത്തി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications