റാലികള്‍ നിരോധിക്കാനുള്ള ഹര്‍ജി തള്ളി
കൊച്ചി: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന റാലികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജി സപ്തംബര്‍25 തിങ്കളാഴ്ച കേരള ഹൈക്കോടതി തള്ളി.
റാലികളും ഘോഷയാത്രകളും പ്രകടനങ്ങളും നടത്തുന്നില്‍ പാലിക്കേണ്ട നിബന്ധനകള്‍ അടങ്ങുന്ന വിധി ഇതിനകം തന്നെ ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് പാസ്സാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. അതിപ്പോഴും നിലവിലിരിക്കുന്നതിനാല്‍ ഹര്‍ജി പരിഗണനക്കെടുക്കാനാകില്ലെന്ന് പറഞ്ഞാണ് ജസ്റിസുമാരായ കെ.എസ്. രാധാകൃഷ്ണനും ജി. ശശിധരനും ചേര്‍ന്ന ഡിവിഷന്‍ ബെഞ്ച് റിട്ട് ഹര്‍ജി തള്ളിയത്.
തൃശൂരിലെ വില്യം ജോണ്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. വിവിധ രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന റാലികള്‍ പൊതുജനങ്ങള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നായിരുന്നു വില്യം ജോണ്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.












Click it and Unblock the Notifications