എലിപ്പനി ചികിത്സക്ക് രണ്ട് ലക്ഷം
കോഴിക്കോട് : എലിപ്പനിചികിത്സക്കായുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വി.സി.കബീര്‍ അറിയിച്ചു.
സപ്തംബര്‍ 25 തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കവെ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. എലിപ്പനി ബാധിച്ചവര്‍ക്ക് 200 രൂപ വീതം അനുവദിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മുപ്പതോളം പേര്‍ എലിപ്പനി ബാധിച്ച് ചികിത്സയിലാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം 15 പേര്‍ എലിപ്പനി മൂലം മരണമടഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications