തിരുവനന്തപുരത്തും ടെസ്റ് ട്യൂബ് ശിശു
തിരുവനന്തപുരം: ദക്ഷിണ കേരളത്തലാദ്യത്തേതും കേരളത്തില്‍ മൂന്നാമത്തേതുമായ ടെസ്റ് ട്യൂബ് ശിശു തിരുവനന്തപുരത്ത് സപ്തംബര്‍ 24 ഞായറാഴ്ച പിറന്നു.
തിരുവനന്തപുരത്തെ വ്യവസായിയായ കോട്ടയം സ്വദേശി ജോസഫിന്റെ ഭാര്യ ലീനയാണ് ടെസ്റ് ട്യൂബ് ശിശുവിന് ജന്മം നല്കിയത്. ഞായറാഴ്ച പുലര്‍ച്ചെ 1:40ന് പാറ്റൂരിലുള്ള സമദ് ആശുപത്രിയിലായിരുന്നു പ്രസവം. അവിടത്തെ ചീഫ് ഗൈനക്കോളജിസ്റ് ഡോ.സതി എം.പിള്ളയാണ് പ്രസവത്തിനു മേല്‍നോട്ടം വഹിച്ചത്.
സാധാരണഗതിയില്‍ ടെസ്റ്ട്യൂബ് ശിശുക്കളുടെ ജനനം സിസേറിയന്‍ വഴിയായിരിക്കുമെങ്കിലും ലീനയുടേത് സാധാരണ പ്രസവമായിരുന്നു. രണ്ടേമുക്കാല്‍ കിലോ ഭാരമുള്ള ആണ്‍കുഞ്ഞ് സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications