തിരഞ്ഞെടുപ്പില്‍ 73 ശതമാനം പോളിംഗ്
തിരുവനന്തപുരം : സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ 73 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ഉച്ചവരെ 40 ശതമാനത്തിലധികം പോളിംഗ് നടന്നിരുന്നു. ഉച്ചക്ക് ശേഷം ചിലയിടങ്ങളില്‍ പെയ്ത കനത്ത മഴ പോളിംഗിനെ ബാധിച്ചു എന്ന് റിപ്പോര്‍ട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നടന്ന അക്രമങ്ങളില്‍ 10 പേര്‍ക്ക് പരിക്കേറ്റതൊഴിച്ചാല്‍ പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു.
തൃശ്ശൂര്‍ മലപ്പുറം കാസര്‍ഗോഡ് ജില്ലകളില്‍ 70 ശതമാനവും കൊല്ലം ജില്ലയില്‍ 75 ശതമാനവും പത്തനംതിട്ടയില്‍ 60 ശതമാനവും ഇടുക്കിയില്‍ 65ശതമാനവും വയനാട്ടില്‍ 74 ശതമാനവും പേര്‍ വോട്ട് രേഖപ്പെടുത്തിയതായി ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗോപിനാഥപിള്ള വാര്‍ഡില്‍ പര്യടനം നടത്തവെ റോഡപകടത്തില്‍ മരിച്ചു.












Click it and Unblock the Notifications