ദക്ഷിണാഫ്രിക്കന്‍ സൈന്യം എയ്ഡ്സിന്റെ പിടിയില്‍
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ സൈന്യത്തിലെ ഭൂരിഭാഗം പേരും എച്ച്.ഐ.വി. രോഗാണുവാഹകരാണെന്ന് അവിടത്തെ ദേശീയ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എയ്ഡ്സ് രോഗബാധ നിമിത്തം ശരാശരി രണ്ടു സൈനികര്‍ വീതം ദിവസേന മരിക്കുന്നുണ്ടെന്നും സപ്തംബര്‍25 തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ട്.
ദക്ഷിണാഫ്രിക്കന്‍ സേനയിലെ 60 ശതമാനം പേരും എച്ച്.ഐ.വി. രോഗാണുവാഹകരാണെന്നുള്ള വാര്‍ത്തകള്‍ പ്രതിരോധമന്ത്രി മൊസ്യ ലെക്കോട്ട നിഷേധിച്ചതിനു പിന്നാലെയാണ് ദേശീയ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
അതേസമയം ദക്ഷിണാഫ്രിക്കന്‍ സേനയുടെ ആരോഗ്യവിഭാഗത്തിന്റെ വക്താവ് ക്യാപ്റ്റന്‍ നിക്കോ അല്ലി ഇതു സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.












Click it and Unblock the Notifications