സോഫ്ട്വെയര്‍ ഓഹരികള്‍ക്ക് ക്ഷീണം
വിപണിയില്‍ സോഫ്ട്വെയര്‍ ഓഹരികള്‍ മുടന്തി നീങ്ങിയ ദിവസമായിരുന്നു ചൊവാഴ്ച. തിങ്കളാഴ്ച മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച സത്യത്തിന്റെ വില അഞ്ച് ശതമാനത്തിലധികമാണ് താഴ്ന്നത്.
ഗ്ലോബല്‍ ടെലി, ഡിഎസ് ക്യു സോഫ്ട് എന്നിവയുടെ ഷെയര്‍ വിലകള്‍ എട്ട് ശതമാനത്തിലധികം താഴ്ന്നു. എസ്എസ്ഐ, ഹിമാചല്‍, സില്‍വര്‍ ലൈന്‍ തുടങ്ങി പല ടെക് ഓഹരികളും സമ്മര്‍ദ്ദത്തിലായിരുന്നു.
ഇതരമേഖലകളില്‍ എംടിഎല്ലിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. 87.5 ലക്ഷത്തിന്റെ റെക്കോഡ് വില്‍പ്പനയാണ് എംടിഎല്‍ കൈവരിച്ചത്. ഐടിസി, റിലയന്‍സ് എന്നിവയുടെ വില്‍പ്പനയും കാര്യമായി നടന്നു. എങ്കിലും മറ്റുള്ളവയുടെ വാങ്ങലില്‍ മാന്ദ്യമായിരുന്നു.
മുംബൈനിലവാരം
ഒടുവിലത്തെ നില - 4089.98
തുടങ്ങിയത് - 4159.87
താഴ്ച - 84.00
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1273.00
തുടങ്ങിയത് - 1292.90
താഴ്ച - 19.00
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 45.68
യു.കെ പൗണ്ട് 64.75
യൂറോ 39.75
സ്വര്‍ണ്ണം (ഗ്രാമിന്) 449
വെള്ളി (1000 ഗ്രാമിന്) 7,995.00












Click it and Unblock the Notifications