Get Updates
Get notified of breaking news, exclusive insights, and must-see stories!

സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിന് ഒരു ഒന്നാം സ്ഥാനം കൂടി നഷ്ടമാകുന്നു. സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ ഒന്നാമതായിരുന്ന കേരളം ഇപ്പോള്‍ തമിഴ്നാടിന് പിന്നിലായിരിക്കുകയാണ്.

രാജ്യത്തെ സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ 35 ശതമാനവും കേരളത്തിന്റെ സംഭാവനയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 22 ശതമാനമായി താഴ്ന്നിരിക്കുകയാണ്. 1996-97ല്‍ കൊച്ചിയിലെ കയറ്റുമതിയില്‍ നിന്നും 900 കോടി രൂപയോളം വരുമാനമുണ്ടായപ്പോള്‍ ചെന്നൈ , തൂത്തുക്കുടി തുറമുഖങ്ങളില്‍ നിന്നുമുള്ള കയറ്റുമതിയിലൂടെ 11,00 കോടി രൂപയാണ് വരുമാനമുണ്ടായത്.

പ്രധാനമായും കേരളത്തില്‍ നിന്നുള്ള സമുദ്രോല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ ഉണ്ടായ താഴ്ചയാണ് കൂടുതല്‍ ചരക്ക് കയറ്റുമതി ചെയ്തിട്ടും വരുമാനത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

1997-98ല്‍ തമിഴ്നാട് തുറമുഖങ്ങള്‍ കയറ്റുമതിയുടെ അളവില്‍ കാര്യമായ വര്‍ദ്ധനവുണ്ടാക്കിയപ്പോള്‍ കൊച്ചിയില്‍ നിന്നുള്ള കയറ്റുമതി കുറയുകയാണുണ്ടായത്.

കേരള സര്‍ക്കാരിന്റെ പ്രതികൂല നിലപാട് മൂലം കേരളത്തിലുണ്ടായിരുന്ന പല സമുദ്രോല്‍പ്പന്ന കയറ്റുമതി കമ്പനികളും തമിഴ്നാട്ടിലും കര്‍ണാടകത്തിലും യൂണിറ്റുകള്‍ തുറന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് സമുദ്രോല്‍പ്പന്ന കയറ്റുമതി അസോസിയേഷന്‍ സെക്രട്ടറി സാന്‍ഡു ജോസഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+