വിമാനം ഇടിച്ചിറങ്ങി ; 11 യാത്രക്കാര്‍ക്ക് പരിക്ക്
ചെന്നൈ : ചെന്നൈയില്‍ നിന്നും സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയതിനെത്തുടര്‍ന്ന് 11 യാത്രക്കാര്‍ക്ക് പരിക്കേറ്റു.
സപ്തംബര്‍ 26 ചൊവാഴ്ച പുലര്‍ച്ചെ മൂന്നരക്ക് ചെന്നൈ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനം അര മണിക്കൂര്‍ കഴിഞ്ഞ് സാങ്കേതിക തകരാറുകള്‍ കാരണം ഇടിച്ചിറക്കേണ്ടി വരികയായിരുന്നു. വിമാനത്തിലെ 187 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ യാത്രക്കാരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications