Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവസേന ബിജെപിയുടെ സഹോദരനെന്ന് മഹാജന്‍

മുംബൈ: ബിജെപിയും ശിവസേനയും തമ്മിലുള്ള ബന്ധത്തില്‍ കോട്ടമൊന്നുമില്ലെന്ന് കേന്ദ്ര വിവരസാങ്കേതികവിദ്യാമന്ത്രി പ്രമോദ് മഹാജന്‍. ശിവസേന ബിജെപിയുടെ ഒരു സ്വാഭാവിക സഖ്യകക്ഷിയാണെന്നും എന്‍ഡിഎയിലെ പ്രധാന ഘടകകക്ഷിയാണെന്നും മഹാജന്‍ വ്യക്തമാക്കി.

മറ്റുള്ള എന്‍ഡിഎ കക്ഷികള്‍ ബിജെപിക്ക് സുഹൃത്തുക്കളാണെങ്കില്‍ ശിവസേന സഹോദരനാണ്, അദ്ദേഹം പറഞ്ഞു. ഇരു പാര്‍ട്ടികളും തമ്മില്‍ അടുത്തിടെ നടന്ന വാഗ്വാദങ്ങള്‍ നല്ലതിനല്ലെന്നും ഇക്കാര്യത്തില്‍ ചെറിയ തിരുത്ത് ആവശ്യമാണെന്നും മഹാജന്‍ പറഞ്ഞു. ബിജെപി വൈസ് പ്രസിഡണ്ട് ഗോപിനാഥ് മുണ്ടെയും ശിവസേനാ നേതാവ് ബാല്‍ താക്കറെയും തമ്മില്‍ നടന്ന വാദപ്രതിവാദത്തെ സൂചിപ്പിച്ച് സപ്തംബര്‍26ചൊവാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്യാണ്‍-ദോംബിവിലി മുനിസിപ്പില്‍ കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലായിരുന്നു ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ ഏറ്റുമുട്ടിയത്. തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിച്ചത്. ഇതുവരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ശിവസേന 26-ഉം ബിജെപി 21-ഉം കോണ്‍ഗ്രസ്സ് 18-ഉം സീറ്റുകള്‍ നേടിയിട്ടുണ്ട്.

സഖ്യകക്ഷി നേതാക്കള്‍ പരസ്യപ്രസ്താവനയിറക്കുന്നതില്‍ ഒരു പെരുമാറ്റച്ചട്ടം രൂപീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ താന്‍ ഉടന്‍ തന്നെ ബാല്‍ താക്കറെയെ സന്ദര്‍ശിക്കുമെന്നും മഹാജന്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്ന നിര്‍ദേശമായിരിക്കും ചര്‍ച്ചയിലെ ഒരു വിഷയമെന്നും മഹാജന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+