ഐശ്വര്യ റായിയുടെ വീട്ടില്‍ റെയ്ഡ്
മുംബൈ : ബോളിവുഡിലെ ഹരമായ ഐശ്വര്യ റായി ഉള്‍പ്പടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.
സപ്തംബര്‍ 26 ചൊവാഴ്ച രാവിലെ എട്ടരക്കാണ് റെയ്ഡ് തുടങ്ങിയത്. ഐശ്വര്യയുടെ കൂടാതെ സല്‍മാന്‍ ഖാന്‍, റാണി മുഖര്‍ജി, ഊര്‍മ്മിളാ മടോന്‍കര്‍, അമരീഷ്പുരി തുടങ്ങിയ സിനിമാതാരങ്ങളുടെ വീടുകളാണ് റെയ്ഡ് ചെയ്തത്. സംവിധായകരായ യാഷ് ചോപ്ര, കരണ്‍ ജോഹര്‍ കരണിന്റെ പിതാവ് യാഷ് ജോഹര്‍ തുടങ്ങിയവരുടെ വീടുകളിലും റെയ്ഡ് നടക്കുകയാണ്.
സിനിമാക്കാരുടെ ഇടപാടുകാരനായ ഒരു ചാര്‍ട്ടേട് അക്കൗണ്ടന്റിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. റെയ്ഡിന്റെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications