തന്റെ മകന്‍ ഡിഎംകെ അംഗമല്ലെന്ന് കരുണാനിധി
ചെന്നൈ: തന്റെ മകന്‍ എം.കെ. അഴഗിരി ഡിഎംകെയില്‍ അംഗമല്ലാത്തതുകൊണ്ട് പാര്‍ട്ടിയില്‍ നിന്ന് അയാളെ പുറത്താക്കാന്‍ സാധിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി.
ഡിഎംകെ അംഗമല്ലാത്തതുകൊണ്ട് അഴഗിരിയെ പുറത്താക്കാന്‍ കഴിയില്ല. ഓരോ അഞ്ചു വര്‍ഷത്തിലും പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതുണ്ട്. എന്നാല്‍ അഴഗിരി ഇത്തവണ തന്റെ അംഗത്വം പുതുക്കിയിട്ടില്ല, ഡിഎംകെ പ്രസിഡണ്ടു കൂടിയായ കരുണാനിധി സപ്തംബര്‍ 26ചൊവാഴ്ച പറഞ്ഞു.
നേരത്തെ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാനിടയുണ്ടെന്ന് വാര്‍ത്ത പരന്നിരുന്നു. തന്റെ മകന് പാര്‍ട്ടില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് കരുണാനിധി തന്നെ പറഞ്ഞതോടെയാണിത്. ഇതിനെത്തുടര്‍ന്ന് അഴഗിരി അനുകൂലികള്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അഴഗിരിക്കെതിരായ അച്ചടക്ക നടപടി സഹോദരന്‍ എം.കെ. സ്റാലിനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
അഴഗിരി അനുകൂലികള്‍ നടത്തിയ അക്രമങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഏതു വെല്ലുവിളിയും നേരിടാന്‍ തയ്യാറാണെന്ന് അഴഗിരി പറഞ്ഞതായി മറ്റു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. തന്റെ കാര്യത്തിനു വേണ്ടി ഡിഎംകെ നേതൃത്വത്തില്‍ ഇടപെടുന്നതില്‍ നിന്ന് ചില നേതാക്കളെ അദ്ദേഹം വിലക്കിയിട്ടുണ്ടെന്നും കരുതുന്നു.
അഴഗിരിയെ ഒതുക്കാനായി ഒരു മാസം മുമ്പ് മധുരൈ പാര്‍ട്ടി ഘടകത്തെ മൂന്നായി ഡിഎംകെ നേതൃത്വം പിളര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീടു നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ മൂന്നു ഘടകത്തിലും അഴഗിരിയുടെ അനുകൂലികളാണ് തിരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications