Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ സുരക്ഷാ ക്രമീകരണം പൂര്‍ത്തിയായി

കൊച്ചി : പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ സപ്തംബര്‍ 26ചൊവാഴ്ച വിപുലമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ അരുണ്‍കുമാര്‍ സിന്‍ഹയുടെ മേല്‍നോട്ടത്തിലാണ് ക്രമീകരണങ്ങള്‍.

ആയിരത്തി അഞ്ഞൂറോളം പൊലീസ് സേനാംഗങ്ങളുള്ള വിവിധ സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. അസിസ്റന്റ് പൊലീസ് കമ്മീഷണര്‍മാരുടെ കീഴില്‍ സബ്ഡിവിഷന്‍ സ്ട്രൈക്കിംഗ് ഫോഴ്സും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ കീഴില്‍ സര്‍ക്കിള്‍ സ്ട്രൈക്കിംഗ് ഫോഴ്സിനെയുമാണ് നിയോഗിച്ചിട്ടുള്ളത്.

ഏകദേശം 86 ഗ്രൂപ്പ് പട്രോളുകളും മൊബൈല്‍ പിക്കറ്റുകളും ഏര്‍പ്പെടുത്തിയതായി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. മോട്ടോര്‍ സൈക്കിള്‍ പൊലീസ് , ദ്രുതകര്‍മ്മ സേന,ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയും രംഗത്തുണ്ടാകും. അനധികൃത മദ്യവില്‍പ്പന തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+