തീരദേശത്തെ ബൂത്തുകളില്‍ പ്രശ്നസാധ്യത
തിരുവനന്തപുരം: സപ്തംബര്‍ 27 ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തുള്ള ബൂത്തുകളില്‍ പ്രശ്നസാധ്യത ഉള്ളതായി സിറ്റി പൊലീസ് കമ്മീഷണര്‍ കെ.പത്മകുമാര്‍ പറഞ്ഞു.
ജില്ലയില്‍ ആകെ 101 ബൂത്തുകളില്‍ പ്രശ്നസാധ്യതയുള്ളതായി കണ്ടെത്തിയതില്‍ ഭൂരിഭാഗവും തീരദേശമേഖലയിലാണ്.
ജില്ലയില്‍ സമാധാനപരമായ പോളിങ് ഉറപ്പാക്കുന്നതിനാവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കമ്മീഷണര്‍ അറിയിച്ചു. നഗരത്തില്‍ 50 പ്രത്യേക പൊലീസ് പിക്കറ്റുകളും എസ്ഐമാരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പെട്രോള്‍ സംഘങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നഗരത്തിലെ പോളിങ് ബൂത്തുകളുടെ ചുമതല ആറ് അസിസ്റന്റ് കമ്മീഷണര്‍മാര്‍ക്കായി വീതിച്ചു നല്കിയിരിക്കുകയാണ്. സാധാരണ പൊലീസിനു പുറമേ 1200 പ്രത്യേക പൊലീസുകാരെയും ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ടെന്ന് പത്മകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications