കള്ളനോട്ട് : എംഎല്‍എയുടെ അനുജനും പിടിയില്‍
കൊച്ചി : ബാംഗ്ലൂരില്‍ പിടിയിലായ കള്ളനോട്ട് സംഘത്തില്‍ എംഎല്‍എയുടെ അനുജനും. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കെ.ബാബുവിന്റെ അനുജന്‍ കെ.കെ.ഷിബുവാണ് പിടിയിലായത്.
പത്രങ്ങളില്‍ വന്ന പടം കണ്ടാണ് ഷിബുവിനെ തിരിച്ചറിഞ്ഞത്. ബാബുവിന്റെ സഹോദരങ്ങളില്‍ ഏറ്റവും ഇളയതാണ് ഷിബു. അങ്കമാലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണരംഗത്ത് വളരെ സജീവമായിരുന്ന ഷിബുവിനെ സപ്തമബര്‍ 22 വെള്ളിയാഴ്ച വരം പട്ടണത്തില്‍ കണ്ടവരുണ്ട്. 10 വര്‍ഷം മുമ്പ് വ്യാജ ഡോളര്‍ അച്ചടിച്ച കേസിലും ഷിബു പ്രതിയായിരുന്നു. വ്യാജമദ്യ ഇടപാടുമായി ബന്ധപ്പെട്ടും ഷിബുവിനെതിരെ കേസുണ്ട്.
കര്‍ണാടക, കേരളം, മുംബൈ എന്നിവിടങ്ങളിലായി സംഘം 30 ലക്ഷം രൂപയുടെ കള്ളനോട്ട് വിറ്റഴിച്ചിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. യുഎഇ ദിര്‍ഹവും അച്ചടിച്ചെങ്കിലും വിതരണം നടത്തിയില്ല.












Click it and Unblock the Notifications