സമരം തിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് കമ്മീഷന്‍
തിരുവനന്തപുരം : പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തെ ടെലികോം സമരം ബാധിക്കാതിരിക്കാന്‍ സഹകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്.ജോസഫ് പണിമുടക്കുന്ന തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചു.
ടെലികോം എഞ്ചിനിയറിംഗ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റിന് സപ്തംബര്‍ 26 ചൊവാഴ്ചഅയച്ച തുറന്ന കത്തിലാണ് കമ്മീഷണര്‍ ഈ അഭ്യര്‍ത്ഥന നടത്തിയിട്ടുള്ളത്. 800 ഉദ്യോഗസ്ഥരുടെ സഹായത്തോടെ 1,000 ടെലിഫോണ്‍ ലൈനുകള്‍ പ്രവര്‍ത്തിപ്പിച്ച് ഇന്റര്‍നെറ്റിലൂടെ ഫലം പെട്ടെന്ന് തന്നെ പുറത്തുവിടാനാണ് കമ്മീഷന്‍ പദ്ധതിയിട്ടുള്ളത്.
ടെലികോം തൊഴിലാളികളുടെ സഹായമില്ലാതെ ഇത്രയും ബൃഹത്തായ ഒരു പദ്ധതി നടക്കില്ല. സംസ്ഥാനത്തിന്റെ മുഴുവന്‍ താല്‍പര്യവും കണക്കിലെടുത്ത് ഫലപ്രഖ്യാപനത്തെ അട്ടിമറിക്കരുതെന്ന് കമ്മീഷണര്‍ ടെലികോം തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications