കാസര്‍കോട് നിരോധനാജ്ഞ
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എടച്ചാക്കയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സപ്തംബര്‍ 25 തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിലുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നതിനിടെ എടച്ചാക്കയില്‍ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. എല്‍.ഡി.എഫുകാരും യു.ഡി.എഫുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. രണ്ട് വീടുകള്‍ അക്രമത്തില്‍ തകര്‍ന്നു. കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമമുണ്ടായി.
ജില്ലാ കലക്ടര്‍ ചൊവാഴ്ച വിളിച്ചുകൂട്ടിയ സര്‍വകക്ഷിയോഗത്തില്‍ യു.ഡി.എഫിലെ ഘടകക്ഷി പ്രതിനിധികള്‍ പങ്കെടുത്തില്ല.












Click it and Unblock the Notifications