കെല്‍ട്രോണ്‍ : വിദഗ്ധര്‍ പിരിഞ്ഞു പോകുന്നു
തിരുവനന്തപുരം : നഷ്ടത്തിലേക്ക് മുതലക്കൂപ്പ് കുത്തുന്ന കെല്‍ട്രോണില്‍ നിന്നും സാങ്കേതിക വിദഗ്ധര്‍ കൂട്ടത്തോടെ പിരിഞ്ഞുപോകുന്നു.
കമ്പനി തന്നെ നടപ്പിലാക്കിയ സ്വയം പിരിഞ്ഞുപോകല്‍ പദ്ധതിയിലൂടെയാണ് കെല്‍ട്രോണിലെ പ്രഗത്ഭരായ സാങ്കേതിക വിദഗ്ധര്‍ പിരിഞ്ഞുപോകാന്‍ അപേക്ഷിച്ചിട്ടുള്ളത്. കമ്പനി ലാഭത്തിലാക്കാന്‍ 700 പേരെ പിരിച്ചുവിടാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍ ഇപ്പോള്‍ 800 പേരാണ് സ്വയം വിരമിക്കലിന് അനുമതി തേടിയിട്ടുള്ളത്. സപ്തംബര്‍ 20 ബുധനാഴ്ചയായിരുന്നു അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
അപേക്ഷ നല്‍കിയവരില്‍ മിടുക്കരായ സാങ്കേതിക വിദഗ്ധരും ഉള്ളതാണ് കമ്പനി അധികൃതരെ കെണിയിലാക്കിയിരിക്കുന്നത്. സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ ഇവര്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോയാല്‍ കെല്‍ട്രോണ്‍ തന്നെ നടപ്പിലാക്കിയ പദ്ധതി അവര്‍ക്കുതന്നെ തിരിച്ചടിയായി മാറും.












Click it and Unblock the Notifications