പയ്യാവൂരില്‍ പ്രത്യേകസംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവ്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍, കീഴല്ലൂര്‍ പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും വോട്ടെടുപ്പ് ദിവസം പ്രത്യേക പാാെലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി സപ്തംബര്‍ 26 ചൊവാഴ്ച ഉത്തരവിട്ടു. സപ്തംബര്‍ 27 ബുധനാഴ്ചയാണ് വോട്ടെടുപ്പ് .
വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും സംരക്ഷണം ഉറപ്പുവരുത്തണമെന്ന ്ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ജസ്റിസ് ജെ.ബി. കോശിയാണ് ഉത്തരവിട്ടത്.
പയ്യാവൂര്‍ പഞ്ചായത്തിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു മണ്ഡപം നല്‍കിയ ഹര്‍ജിയിന്മേലാണ് പൊലീസ് സംരക്ഷണത്തിന് ഉത്തരവായത്. പഞ്ചായത്ത് ഭരണത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഏറെ കോലാഹലങ്ങള്‍ക്ക് വേദിയായ പയ്യാവൂര്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു.
കീഴല്ലൂര്‍ പഞ്ചായത്തിലെ 11 വാര്‍ഡുകളിലെയും ബ്ലോക്ക് പഞ്ചായത്തിലെയും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് പഞ്ചായത്തില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ ഉത്തരവുണ്ടായത്.












Click it and Unblock the Notifications