ബുധനാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ്
തിരുവനന്തപുരം: സപ്തംബര്‍ 27 ബുധനാഴ്ച ഏഴ് ജില്ലകളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. ഈ ജില്ലകളിലെ പ്രചാരണം തിങ്കളാഴ്ച അവസാനിച്ചു.
കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, എറണാകുളം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വന്‍ കലാശങ്ങളോടെയാണ് ഏഴ് ജില്ലകളിലെയും പ്രചാരണം അവസാനിച്ചത്.
ചില ജില്ലകളില്‍ ഭാഗികമായി മാത്രമേ ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നുള്ളൂ. എറണാകുളം ജില്ലാ പഞ്ചായത്തില്‍ 20 ഡിവിഷനുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് വോട്ടെടുപ്പ് നടക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ 25 ഡിവിഷനുകളില്‍ 16 എണ്ണത്തില്‍ വോട്ടെടുപ്പ് നടക്കുന്നു. കോട്ടയത്ത് 21 ല്‍ ആറെണ്ണത്തില്‍ ഇപ്പോള്‍ വോട്ടെടുപ്പ് നടക്കുന്നില്ല.
ബുധനാഴ്ച്ച വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലാ പഞ്ചായത്തുകളിലെയും ഭരണം ഇപ്പോള്‍ ഇടതുമുന്നണിക്കാണ്. അതുകൊണ്ടുതന്നെ ഭരണം നിലനിര്‍ത്തേണ്ടതിന്റെ സമ്മര്‍ദ്ദത്തിലാണ് എല്‍.ഡി.എഫ്.
ഓരോ ജില്ലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണമാണ് താഴെ കൊടുത്തിരിക്കുന്നത്.
കണ്ണൂര്‍: മുനിസിപ്പാലിറ്റി-6. പഞ്ചായത്തുകള്‍- 82
കോഴിക്കോട്: കോര്‍പ്പറേഷന്‍-1, മുനിസിപ്പാലിറ്റി-2, പഞ്ചായത്ത്-78
പാലക്കാട്: മുനിസിപ്പാലിറ്റി-3, പഞ്ചായത്ത്-90
എറണാകുളം: കോര്‍പ്പറേഷന്‍-1, മുനിസിപ്പാലിറ്റി-9, പഞ്ചായത്ത്-86
കോട്ടയം: മുനിസിപ്പാലിറ്റി-4, പഞ്ചായത്ത്-74
ആലപ്പുഴ: മുനിസിപ്പാലിറ്റി-5, പഞ്ചായത്ത്-71
തിരുവനന്തപുരം: കോര്‍പ്പറേഷന്‍-1, മുനിസിപ്പാലിറ്റി-4, പഞ്ചായത്ത്-88
സ്ഥാനാര്‍ഥികളുടെ എണ്ണം:
കണ്ണൂര്‍: ഗ്രാമപഞ്ചായത്ത്- 2723, ബ്ലോക്ക് പഞ്ചായത്ത്- 301, ജില്ലാ പഞ്ചായത്ത്- 61, മുനിസിപ്പാലിറ്റി- 499
കോഴിക്കോട്: ഗ്രാമപഞ്ചായത്ത്- 3263, ബ്ലോക്ക് പഞ്ചായത്ത്- 378, ജില്ലാ പഞ്ചായത്ത്- 56, മുനിസിപ്പാലിറ്റി- 246, കോര്‍പ്പറേഷന്‍- 207
പാലക്കാട്: ഗ്രാമപഞ്ചായത്ത്- 3543, ബ്ലോക്ക് പഞ്ചായത്ത്- 406, ജില്ലാ പഞ്ചായത്ത്- 81, മുനിസിപ്പാലിറ്റി- 399
എറണാകുളം : ഗ്രാമപഞ്ചായത്ത്- 4061, ബ്ലോക്ക് പഞ്ചായത്ത്- 402, ജില്ലാ പഞ്ചായത്ത്- 60, മുനിസിപ്പാലിറ്റി- 727, കോര്‍പ്പറേഷന്‍- 298
കോട്ടയം : ഗ്രാമപഞ്ചായത്ത്- 3827, ബ്ലോക്ക് പഞ്ചായത്ത്- 401, ജില്ലാ പഞ്ചായത്ത്- 66, മുനിസിപ്പാലിറ്റി- 436
ആലപ്പുഴ : ഗ്രാമപഞ്ചായത്ത്- 3572, ബ്ലോക്ക് പഞ്ചായത്ത്- 421, ജില്ലാ പഞ്ചായത്ത്- 79, മുനിസിപ്പാലിറ്റി- 723
തിരുവനന്തപുരം : ഗ്രാമപഞ്ചായത്ത്- 4668, ബ്ലോക്ക് പഞ്ചായത്ത്- 447, ജില്ലാ പഞ്ചായത്ത്- 86, മുനിസിപ്പാലിറ്റി- 535, കോര്‍പ്പറേഷന്‍- 457


Click it and Unblock the Notifications