Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറിയന്‍ ഏകീകരണചര്‍ച്ച സമാപിച്ചു

ചെജു: ഉത്തര- ദക്ഷിണ കൊറിയകളുടെ ഏകീകരണത്തെക്കുറിച്ച്് ഇരു രാജ്യങ്ങളിലെയും സേനാമേധാവികള്‍ തമ്മില്‍ ചെജു ദ്വീപില്‍ നടന്ന ദ്വിദിന ചര്‍ച്ചയില്‍ സമാധാനത്തിന് വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്ക്കുന്ന സൈനികസംഘര്‍ഷത്തില്‍ അയവുവരുത്താനും മേഖലയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിന് യോജിച്ചുപ്രവര്‍ത്തിക്കാനും സപ്തംബര്‍26ചൊവാഴ്ച സമാപിച്ചചര്‍ച്ചയില്‍ ധാരണയായി. കുഴിബോംബുകള്‍ നീക്കം ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒക്ടോബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടക്കും.

ഉത്തരകൊറിയന്‍ സൈനികമേധാവി കിം ഇല്‍ ചോള്‍, ദക്ഷിണകൊറിയന്‍ സൈനിക മേധാവി ചോ സ്യോങ് തേ എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സൈനികഹോട്ട്ലൈന്‍ സ്ഥാപിക്കണമെന്നതുള്‍പ്പടെ ചര്‍ച്ചയ്ക്കു മുമ്പ് ദക്ഷിണ കൊറിയ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും പരിഗണിക്കപ്പെട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+