കാത്തലിക് ബാങ്ക് ഡയറക്ടര്‍ബോര്‍ഡില്‍ മൂന്ന് പേര്‍ കൂടി
തൃശൂര്‍: കാത്തലിക്് സിറയന്‍ ബാങ്ക് ഡയറക്ടര്‍ബോര്‍ഡിലേക്ക് മൂന്നു പേരെ കൂടി ഉള്‍പ്പെടുത്തി. കെ.ആര്‍.തോമസ്, ഡോ.എം.എം.മൈക്കിള്‍, അശോക് കപൂര്‍ എന്നിവരെയാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചത്.
ബാങ്കിന്റെ പുതിയ ഡയറക്ടറായി ജോസ് സി. ചാക്കോയെ തിരഞ്ഞെടുത്തു. ചെയര്‍മാന്‍ ആര്‍.വി ജോഷ്വയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
ബാങ്കിന്റെ നിക്ഷേപം 2958 കോടിയായി ഉയര്‍ന്നിട്ടുണ്ടെന്ന് ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു. ബാങ്കിന്റെ വിദേശ വിനിമയ ഇടപാട് 4530 കോടിയായി വര്‍ധിച്ചിട്ടുണ്ട്. ബാങ്കിന്റെ മൊത്തവരുമാനം 325.61 കോടിയാണ്.












Click it and Unblock the Notifications