വിമാനക്കൂലി വര്‍ദ്ധന ഉടനെയില്ല
ദില്ലി : പെട്രോളിയം വിലകള്‍ വര്‍ദ്ധിപ്പിച്ചാലും വിമാനക്കൂലിയില്‍ ഉടനെ വര്‍ദ്ധനവ് വരുത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
സിവില്‍ വ്യോമയാന സെക്രട്ടറി എ.എച്ച്. ജംഗ് സപ്തംബര്‍ 27 ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വ്യോമയാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര വ്യോമയാന രംഗത്തെ കടുത്ത മത്സരം കണക്കിലെടുത്താണ് തല്‍ക്കാലം വിമാനക്കൂലി വര്‍ദ്ധനവ് വേണ്ടെന്ന് വയ്ക്കുന്നത്. ദുര്‍ഘട മേഖലകളിലെ സര്‍വീസിന് എണ്ണവിലയില്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ജംഗ് വ്യക്തമാക്കി.












Click it and Unblock the Notifications