കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സപ്തംബര്‍ 26ചൊവാഴ്ചയുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ ആറ് തീവ്രവാദികളും ഒരു അതിര്‍ത്തി സുരക്ഷാ സൈനികകനും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു.

അതിര്‍ത്തി സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ കുദ്ാവാനി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് നാല് തീവ്രവാദികളും ഒരു സൈനികനും മരിച്ചത്. തീവ്രവാദി സംഘത്തെ പറ്റി അറിഞ്ഞ സൈനികര്‍ തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.

ബാരമുള്ള ജില്ലയിലെ ചാതി ഗ്രാമത്തിലുണ്ടായ മറ്റൊരു സംഭവത്തില്‍ രണ്ട് തീവ്രവാദികളെ സൈനികര്‍ വധിച്ചു. ബരമുള്ള നഗരത്തില്‍ ഒരു ബസ്സിനു നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു പൊലീസുകാരന്‍ മരിച്ചു. നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റു.

സൊപൊര്‍ പട്ടണത്തിലെ ബസ് സ്റ്റേഷനില്‍ ചൊവാഴ്ച ബോംബ് സ്ഫോടനം നടന്നു. ഒട്ടേറെ ആളുകള്‍ ബസ് സ്റേഷനിലുണ്ടായിരുന്ന സമയത്താണ് സ്ഫോടനമുണ്ടായതെങ്കിലും ആളപായമുണ്ടായില്ല.

അതിനിടയില്‍ ഫ്രാന്‍സ്, ഇറ്റലി, ബല്‍ജിയം എന്നീ രാജ്യങ്ങളുടെ അംബാസിഡര്‍മാര്‍ അടങ്ങുന്ന സംഘം ജെ.കെ.എല്‍.എഫ് നേതാവ് യാസിന്‍ മാലിക്കുമായി ചര്‍ച്ച നടത്തി. ആള്‍ പാര്‍ട്ടി ഹുറിയാത്ത് കോണ്‍ഫ്രന്‍സ് നേതാക്കളുമായി സംഘം നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X