റെയ്ഡ് : മന്ത്രി ഉദ്യോഗസ്ഥരെ കണ്ടു
മുംബൈ : ചലച്ചിത്ര പ്രവര്‍ത്തകരുടെ വീടുകളില്‍ നടന്ന റെയ്ഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി ധനഞ്ജയകുമാര്‍ ആദായനികുതി ഉദ്യോഗസ്ഥരെ കണ്ട് ചര്‍ച്ച നടത്തി.
സപ്തംബര്‍ 27 ബുധനാഴ്ചയാണ് മന്ത്രി ഉദ്യോഗസ്ഥരെ കണ്ടത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. ചര്‍ച്ച വൈകുന്നേരം വരെ തുടരാനിടയുണ്ടെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചത്.
33 വീടുകള്‍ റെയ്ഡ് ചെയ്തുവെന്ന് ആദായനികുതി ഡയറക്ടര്‍ പി.കെ.ശര്‍മ്മ വെളിപ്പെടുത്തി. റെയ്ഡില്‍ പിടിച്ചെടുത്ത 15 ലോക്കറുകള്‍ പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. പണവും വസ്തുവഹകളും സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സല്‍മാന്‍ ഖാന്റെ വീട്ടില്‍ നിന്നും വിദേശത്ത് പരിപാടികള്‍ അവതരിപ്പിക്കാനായി ഒപ്പുവച്ച കരാര്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications