റെയ്ഡ് : 6.91കോടി പിടിച്ചു
മുംബൈ : ചലച്ചിത്രപ്രവര്‍ത്തകരുടെ വീടുകളില്‍ നടത്തിയ റെയ്ഡിലൂടെ 6.91 കോടി രൂപ പിടിച്ചെടുത്തതായി കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി ധനഞ്ജയകുമാര്‍ വെളിപ്പെടുത്തി.
ഇതില്‍ ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഉള്‍പ്പെടും. എട്ട് ബാങ്ക് ലോക്കറുകളും ആദായനികുതി വകുപ്പ് പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കിട്ടിവരുന്നതേയുള്ളു. എല്ലാം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും ധനഞ്ജയകുമാര്‍ പറഞ്ഞു. സപ്തംബര്‍ 27 ബുധനാഴ്ച ആദായനികുതി ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചക്കു ശേഷമാണ് മന്ത്രി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.












Click it and Unblock the Notifications