ബന്ദില്‍ പ്രശ്്നങ്ങള്‍ ഉണ്ടാക്കരുതെന്ന് രാജ്കുമാര്‍
ചെന്നൈ : തന്റെ മോചനം വൈകുന്നതില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 28 വ്യാഴാഴ്ച നടത്തുന്ന കര്‍ണാടക ബന്ദ് സമാധാന പൂര്‍ണ്ണമായിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഡോ.രാജ്കുമാര്‍ അഭ്യര്‍ത്ഥിച്ചു.
നക്കീരന്‍ എഡിറ്റര്‍ ഗോപാലിനൊപ്പം കാട്ടില്‍പോയ നക്കീരന്‍ റിപ്പോര്‍ട്ടര്‍ സുബു വഴി സപ്തംബര്‍27ബുധനാഴ്ച കൊടുത്തയച്ച കാസറ്റിലാണ് രാജ്കുമാര്‍ ഈ അഭ്യര്‍ത്ഥന നടത്തിയിട്ടുള്ളത്. തന്റെ ആരാധകരോടും ഭാര്യ പാര്‍വതമ്മയോടുമാണ് രാജ്കുമാറിന്റെ അഭ്യര്‍ത്ഥന.
ദസറയോടനുബന്ധിച്ച് തന്നെ വിട്ടയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാജ്കുമാര്‍ പറയുന്നുണ്ട്. നക്കീരന്‍ അസോസിയേറ്റ് എഡിറ്റര്‍ കാമരാജ് സപ്തംബര്‍ 27 ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാജ്കുമാറിന്റെയും മറ്റ് ബന്ദികളുടെയും മോചനത്തിനായി ഗോപാല്‍ ശ്രമം തുടരുകയാണെന്നും കാമരാജ് പറഞ്ഞു.












Click it and Unblock the Notifications