ഛോട്ടാ രാജനെതിരെ തായ്ലന്റില് കേസ്
ബാങ്കോക്ക് : തെറ്റായ വിവരം നല്‍കിയതിന് ഇന്ത്യന്‍ അധോലോക നായകന് ഛോട്ടാ രാജനെതിരെ തായ് പൊലീസ് കേസെടുക്കും.
വിസ മാറുന്നതിന് രാജന് നല്കിയ വിവരങ്ങള്‍ തെറ്റായിരുന്നുവെന്ന് കണ്ടുപിടിച്ചതായി ഇമിഗ്രേഷന്‍ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാരണത്താല്‍ രാജനെ തായ്ലന്റ് വിടാന്‍ അനുവദിക്കില്ലെന്ന് ഇമിഗ്രേഷന്‍ പൊലീസ് പറഞ്ഞു. കയറ്റിറക്കുമതി കമ്പനി തുടങ്ങുന്നതിന് തന്റെ ടൂറിസ്റ് വിസ ബിസിനസ് വിസയാക്കി മാറ്റണമെന്ന് രാജന് അപേക്ഷിച്ചിരുന്നു.
എന്നാല്‍ രാജന് കമ്പനി തുടങ്ങാന്‍ ഉദ്ദേശ്യമില്ലാതിരുന്നതിനാല് ഈ നിലക്ക് യാതൊരു നീക്കവും രാജന് നടത്തിയില്ല.ഇതാണ് തെറ്റായ വിവരം രാജന് നല്‍കിയതായി പൊലീസ് പറയുന്നത്. പൊലീസിന്റെ നോട്ടപ്പുള്ളിയായ രാജനെ തായ്ലന്റില് തന്നെ നിര്‍ത്താന്‍ തായ് പൊലീസ് ശ്രമിക്കുകയായിരുന്നു. എന്നാല്‍ ക്രിമിനല്‍ കുറ്റമല്ലാത്തതിനാല് രാജനെ തായ്ലന്റ് വിടുന്നതില്‍ നിന്നും പൊലീസിന് തടയാനാവില്ല. സപ്തംബര്‍ 21 വ്യാഴാഴ്ച തന്റെ സ്വകാര്യ വിമാനത്തില്‍ തായ്ലന്റ് വിടുമെന്ന് രാജന് പറഞ്ഞിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications