രാജ്കുമാറിന്റെ മോചനം ഉടന്‍ സാധ്യമായേക്കും
ബാംഗ്ലൂര്‍ : ദസറ ആഘോഷവേളയില്‍ തന്നെ രാജ്കുമാറിന്റെ മോചനം സാധ്യമാകാനുള്ള സൂചനകള്‍ കണ്ടു തുടങ്ങി.വിജയദശമിക്ക് മുമ്പ് രാജ്കുമാറിനെ മോചിപ്പിക്കാനിടയുണ്ടെന്ന് കര്‍ണാടക സര്‍ക്കാരിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. ഗോപാലിന്റെ സ്വകാര്യ സന്ദേശം കരുണാനിധി കൃഷ്ണക്ക് കൈമാറിയെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ഗോപാല്‍ കൊടുത്തുവിട്ട കാസറ്റില്‍ തന്നെ ഒക്ടോബര്‍ ഒമ്പതിന് മുമ്പ് മോചിപ്പിക്കാനിടയുണ്ടെന്ന് രാജ്കുമാര്‍ പറയുന്നുമുണ്ട്. കാസറ്റ് കിട്ടിയ ശേഷം ഇരു മുഖ്യമന്ത്രിമാരും ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായില്ല.
ഗോപാല്‍ രാജ്കുമാറിനെയും കൂട്ടി നവരാത്രിക്ക് മടങ്ങാനിടയുണ്ടെന്ന് കരുണാനിധി കൃഷ്ണയോട് പറഞ്ഞതായി അറിയുന്നു. രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയതിന് ശേഷം വീരപ്പന് കാട്ടില്‍ തന്റെ സ്ഥിരം പരിപാടികളില്‍ ഏര്‍പ്പെടാന്‍ കഴിയാത്തതിനാല്‍ വീരപ്പന് ഇത് മടുത്തിരിക്കാം എന്നും അനുമാനിക്കപ്പെടുന്നു.












Click it and Unblock the Notifications