കൊല്ലത്ത് സംഘട്ടനം, പൊലീസ് വെടിവയ്പ്
കൊല്ലം : കൊല്ലത്തിനടുത്ത് വാടി മുദാക്കര കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ സപ്തംബര്‍ 27ബുധനാഴ്ച സംഘട്ടനമുണ്ടായതിനെത്തുടര്‍ന്ന് പൊലീസ് വെടിവച്ചു.
ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല. പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഒരു കലാപം ഒഴിവായത്. ബുധനാഴ്ച രാവിലെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഒരു സംഘം മത്സ്യത്തൊഴിലാളികള്‍ ആയുധങ്ങളുമായി എന്തിനും തയ്യാറായി എത്തുകയായിരുന്നു. ഇവരെ പൊലീസ് റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ച് പിരിച്ചുവിട്ടു.
കഴിഞ്ഞ ദിവസം ഇരുവിഭാഗത്തില്‍ പെട്ട രണ്ടുപേര്‍ തമ്മിലുണ്ടായ വഴക്കിന്റെ തുടര്‍ച്ചയാണിതെന്ന് പറയപ്പെടുന്നു. പ്രദേശത്ത് കനത്ത പൊലീസ് കാവലുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications