ഡോക്ടര്‍ പരിശോധനക്കിടെ കുഴഞ്ഞുവീണു മരിച്ചു
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോഗികളെ പരിശോധിക്കുന്നതിനിടയില്‍ ഡോക്ടര്‍ കുഴഞ്ഞുവീണുമരിച്ചു. സര്‍ജനും സീനിയര്‍ ലക്ചററുമായ ഡോ. എന്‍. രാജന്‍ (45) ആണ് സപ്തംബര്‍ 27 ബുധനാഴ്ച മരിച്ചത്.
ഡോക്ടറെ ഉടന്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഷാന്‍സിയാണ് ഭാര്യ. കാര്‍ത്തിക് (7), കിരണ്‍ (രണ്ടര വയസ്) എന്നിവര്‍ മക്കളാണ്. മുന്‍ പിഎസ്സി അംഗം നാരായണന്റെ മകനാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സേവനമനുഷ്ഠിച്ചിട്ടുള്ള രാജന്‍ 92 മുതല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സര്‍ജനാണ്.












Click it and Unblock the Notifications