Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ കുളവല്ലൂരില്‍ സപ്തംബര്‍ 27 ബുധനാഴ്ച വോട്ടെടുപ്പിനിടയില്‍ അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.

മുസ്ലിം ലീഗിന്റെയും ഐ.എന്‍.എല്ലിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ വോട്ടെടുപ്പിനെ കുറിച്ചുണ്ടായ തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്.

ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തിലെ കമാലിയ യു.പി സ്കൂളില്‍ വഴക്കിനെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്നവര്‍ ഒരു ബാലറ്റ്പെട്ടിയുമായി ഓടിക്കളഞ്ഞു. പാനൂരിനടുത്ത് വടക്കേ പൊയിലൂരില്‍ ഒരു സംഘം മൂന്ന് ബാലറ്റ് പെട്ടികളുമായി കടന്നുകളഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ അഞ്ച് ബൂത്തുകളില്‍ റീ പോളിംഗിന് ഉത്തരവായി. ബൂത്ത് പിടിത്തം നടന്നുവെന്ന പരാതിയെ തുടര്‍ന്നാണ് റീ പോളിംഗിന് ഉത്തരവായത്.

കണ്ണൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലായുണ്ടായ അക്രമങ്ങളില്‍ 30 പേര്‍ക്ക് പരിക്കേറ്റു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+