Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ: വോട്ടെടുപ്പ് മന്ദഗതിയില്‍

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ മുതല്‍ പെയ്ത മഴ വോട്ടെടുപ്പിനെ സാരമായി ബാധിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം,പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് സപ്തംബര്‍ 27-ന് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും രാവിലെ മുതല്‍ മഴ പെയ്തതിനാല്‍ വോട്ടെടുപ്പ് മന്ദഗതിയിലായി. വോട്ട് ചെയ്യാനെത്തുന്നവര്‍ പെട്ടെന്നു തന്നെ വോട്ട് രേഖപ്പെടുത്തി മടങ്ങുകയാണ്.

തലശേരിയില്‍ ബോംബേറുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വിശദവിവരങ്ങള്‍ അറിവായിട്ടില്ല.

തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമാണ് ഉപയോഗിക്കുന്നത്. എറണാകുളത്തെ പെരുമ്പടപ്പിലും ഇടപ്പള്ളിയിലും വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പോളിംഗ് തടസ്സപ്പെട്ടു. പെരുമ്പടപ്പില്‍ പകരം യന്ത്രം വരുത്തിയാണ് വോട്ടിംഗ് തുടര്‍ന്നത്. ഇടപ്പള്ളിയിലെ തകരാര്‍ വിദഗ്ധരെത്തി പരിഹരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+