ശബരിമലയില്‍ വനഭൂമി വിട്ടുകൊടുക്കും
ശബരിമല: ശബരിമലയില്‍ 12.5 ഏക്കര്‍ വനഭൂമി വനംവകുപ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് താത്കാലികമായി വിട്ടുകൊടുക്കും.
തീര്‍ഥാടകര്‍ക്ക് വാഹന പാര്‍ക്കിംഗിനും മറ്റും സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് വനം ഭൂമി ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കുന്നത്. വനം വകുപ്പിന്റെ ഭൂമി ദേവസ്വം ബോര്‍ഡിന് നല്‍കുന്നത് കേന്ദ്ര പരിസ്ഥിതി വകുപ്പ് തടഞ്ഞതിനാലാണ് ഭൂമി താത്കാലികമായി മാത്രം വിട്ടുകൊടുക്കുന്നത്.
അപ്പാച്ചിമേട്ടിലാണ് അഞ്ച് ഹെക്ടര്‍ ഭൂമി ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കുന്നത്. ഇതിനുപുറമെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനായി സന്നിധാനത്തില്‍ 0.2 ഹെക്ടര്‍ ഭൂമിയും ദേവസ്വം ബോര്‍ഡിന് കിട്ടും.
വനഭൂമി വിട്ടുകൊടുക്കല്‍ ചില വ്യവസ്ഥകള്‍ പ്രകാരമാണ്. മരങ്ങളൊന്നും വെട്ടരുതെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഈ വ്യവസ്ഥ പൂര്‍ണമായും പാലിച്ചുകൊണ്ട് പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്താനാവുമോ എന്ന ചോദ്യമുയരുന്നു. എന്നുമുതലാണ് ഭൂമി വിട്ടുകൊടുക്കുന്നത് എന്നതിനെ പറ്റി തീരുമാനമായിട്ടില്ല












Click it and Unblock the Notifications