Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്ക: പോരാട്ടത്തില്‍ 41 മരണം

കൊളംബോ: ശ്രീലങ്കയുടെ വടക്കന്‍ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ പട്ടാളവും എല്‍ടിടിഇയും തമ്മില്‍ നടന്ന പോരാട്ടത്തില്‍ 23 പട്ടാളക്കാരുള്‍പ്പെടെ 41 പേര്‍ കൊല്ലപ്പെട്ടു.

സപ്തംബര്‍ 26-ന് ചൊവാഴ്ച രാവിലെ സൈന്യം പിടിച്ചെടുത്ത പല്ലായ് മേഖല പിടിച്ചെടുക്കാനാണ് എല്‍ടിടിഇ ആക്രമണം നടത്തിയതെന്ന് സൈനികവക്താവ് ബ്രിഗേഡിയര്‍ സനത് കരുണരത്നെ പറഞ്ഞു.

ചൊവാഴ്ച വൈകുന്നേരം നാലു മണിയോടു കൂടിയാണ് എല്‍ടിടിഇ ആക്രമണം ആരംഭിച്ചത്. ആക്രമണത്തില്‍ ഒരു സൈനികന്‍ തല്‍ക്ഷണം മരിക്കുകയും മറ്റു 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈന്യം തിരിച്ചടിച്ചപ്പോള്‍ തീവ്രവാദികള്‍ പീരങ്കികളും മോര്‍ട്ടറുകളും ഉപയോഗിച്ച് ആക്രമണം തുടങ്ങി. കിലാലിയിലെയും നാഗര്‍കോവിലിലെയും സൈനികക്യാമ്പുകള്‍ക്കു നേരെയാണ് മോര്‍ട്ടാറാക്രമണം നടന്നത്.

വടക്കന്‍ വാവുനിയയിലെ ഓമനത്തായില്‍ സൈനികര്‍ ഭക്ഷണം കൊണ്ടുപോവുകയായിരുന്ന സൈനിക ട്രാക്ടര്‍ ആക്രമിച്ച എല്‍ടിടിഇ തീവ്രവാദികള്‍ ഒമ്പത് സൈനികരെ കൊല്ലുകയും ഒരാളെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. വടക്കന്‍ ജാഫ്നക്കടുത്തു നടന്ന മറ്റൊരു പോരാട്ടത്തില്‍ 13 സൈനികരും 18 തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+