കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാമിനെതിരെ ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍

  • By Staff
Google Oneindia Malayalam News

ദുബായ്: സൗദി അറേബ്യക്കും കുവൈത്തിനുമെതിരെ സദ്ദാം ഹുസൈന്‍ സപ്തംബര്‍ 27 തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനക്കെതിരെ ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ ശക്തമായി പ്രതികരിച്ചു.

സൗദിയും കുവൈത്തും ഒരു ആക്രമണത്തിന് പ്രേരിപ്പിക്കുകയാണെന്നായിരുന്നു ഇറാക്കിനെ സദ്ദാം ഹുസൈന്റെ പ്രസ്താവന. ഗള്‍ഫ് യുദ്ധത്തിനു ശേഷം ആദ്യമായാണ് സദ്ദാം ഹുസൈന്‍ സൗദിക്കും കുവൈത്തിനുമെതിരെ ഇത്രയും നിശിതമായി വിമര്‍ശനമുയര്‍ത്തുന്നത്.

ഇറാക്കിനെ ഒരു ആക്രമണത്തിന് പ്രേരിപ്പിച്ചത് സൗദിയിലെയും കുവൈത്തിലെയും സര്‍ക്കാരുകളാണെന്ന് അവിടുത്തെ ജനങ്ങള്‍ പറയുമെന്നും സദ്ദാം ഹുസൈന്‍ പറഞ്ഞു.

അതേ സമയം ഒരു രാജ്യത്തിനെതിരെയും സദ്ദാം ഹുസൈന്‍ ഭീഷണി മുഴക്കിയിട്ടില്ലെന്ന് ഇറാക്കിന്റെ വിവരമന്ത്രി ഹുമം അബ്ദെല്‍ ഖലെഖ് വ്യക്തമാക്കി.

അതിനിടെ സപ്തംബര്‍ 27 ബുധനാഴ്ച ജോര്‍ദാന്റെ വിമാനം ബാഗ്ദാദില്‍ മാനുഷികസഹായമെത്തിച്ചു. വിമാനത്തില്‍ ഏഴ് മന്ത്രിമാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

സിറിയയും ഇറാക്കിലേക്ക് വിമാനമയക്കുന്നതിനെ ആലോചിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X