വീരപ്പനെ വെട്ടിച്ച് ഒരാള്‍ രക്ഷപ്പെട്ടു
ബാംഗ്ലൂര്‍ : കന്നട നടന്‍ ഡോ.രാജ്കുമാറിനൊപ്പം തട്ടിക്കൊണ്ടു പോയ നാഗപ്പ എന്ന നാഗരാജ് വീരപ്പന്റെയും സംഘത്തിന്റെയും കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു.
സപ്തംബര്‍ 27 ബുധനാഴ്ച രാത്രി എല്ലാവരും ഉറങ്ങിക്കിടക്കവെയാണ് താന്‍ രക്ഷപ്പെട്ടതെന്ന് വളരെ ക്ഷീണിതനായി കാണപ്പെട്ട നാഗപ്പ അവകാശപ്പെട്ടു സപ്തംബര്‍ 28 വ്യാഴാഴ്ച വൈകുന്നേരം നാഗരാജ് ഗജാന്നൂരിലുള്ള രാജ്കുമാറിന്റെ ഫാം ഹൗസില്‍ എത്തി.
സത്യമംഗലം വനത്തിന്റെ ബന്നാരി പ്രദേശം വഴി പുറത്തു കടന്ന നാഗപ്പ തലവടിയിലേക്കുള്ള ബസില്‍ കയറി ഗജാന്നൂരില്‍ എത്തുകയായിരുന്നു. രാജ്കുമാര്‍ സുരക്ഷിതനാണെന്ന് പറഞ്ഞ നാഗപ്പ തന്റെ രക്ഷപ്പെടലിനെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞിട്ടില്ല. ചലച്ചിത്ര സഹസംവിധായകനായ നാഗപ്പ സപ്തംബര്‍ 29 വെള്ളിയാഴ്ച ബാംഗ്ലൂരിലെത്തുമെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications