എല്‍ഡിഎഫിന് രണ്ടു കോര്‍പ്പറേഷന്‍, യുഡിഎഫിന് ഒന്ന്
തിരുവനന്തപുരം: അഞ്ച് കോര്‍പ്പറേഷനുകളിലെ ഇതുവരെ പുറത്തുവന്ന ഫലമനുസരിച്ച് എല്‍ഡിഎഫാണ് മുന്നില്‍.
തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷനുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫിനാണ്. കൊച്ചിയിലും കൊല്ലത്തും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.
തിരുവനന്തപുരത്ത് 81 സീറ്റുകളില്‍ സിപിഎം ഒറ്റക്ക് തന്നെ കേവലഭൂരിപക്ഷം നേടി. 81 സീറ്റില്‍ 42ഉം സിപിഎമ്മിനാണ്. സി.പി.ഐക്ക് ഏഴ് സീറ്റുണ്ട്. കോണ്‍ഗ്രസ് 18 സീറ്റ് നേടി. പിഡിപിയും കോണ്‍ഗ്രസ് വിമതരും രണ്ട് വീതം സീറ്റ് നേടി.
കോഴിക്കോട്ട് 51 സീറ്റില്‍ 31 സീറ്റ് നേടി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. യുഡിഎഫ് 18 സീറ്റ് നേടിയപ്പോള്‍ ബിജെപിക്ക് ഒരു സീറ്റുണ്ട്.
തൃശൂരില്‍ ആകെയുള്ള 50 സീറ്റുകളില്‍ 28 സീറ്റ് യുഡിഎഫ് നേടി. എല്‍ഡിഎഫിന് 20 സീറ്റ്. ഓരോ സീറ്റ് ബിജെപിയും യുഡിഎഫ് വിമതനും നേടി.
കൊച്ചിയില്‍ ഒരു സീറ്റിലെ ഫലം അറിയാനിരിക്കെ എല്‍ഡിഎഫ് ഒരു സീറ്റിന് മുന്നിലാണ്. ഫലം അറിവായ 65 സീറ്റുകളില്‍ എല്‍ഡിഎഫ് 32ഉം യുഡിഎഫ് 31ഉം സീറ്റ് നേടി. രണ്ട് സീറ്റ് ബി.ജെ.പിക്കാണ്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം കേടായതിനാല്‍ ഒരു ഡിവിഷനിലെ ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്. ഇവിടെ ഇതുവരെ എണ്ണിയ വോട്ടുകള്‍ പ്രകാരം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കാണ് മുന്‍തൂക്കം.
കൊല്ലത്തെ 50 സീറ്റുകളിലെയും ഫലം അറിവായപ്പോള്‍ 24 സീറ്റ് എല്‍ഡിഎഫും 22 സീറ്റ് യുഡിഎഫും നേടി. രണ്ട് സീറ്റ് യുഡിഎഫ് വിമതര്‍ നേടി. പിഡിപിയും രണ്ട് സീറ്റ് നേടി.












Click it and Unblock the Notifications