വോട്ടെണ്ണല്‍ തുടങ്ങി
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സപ്തംബര്‍ 28 വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാരംഭിച്ചു. രാവിലെ പതിനൊന്ന് മണിയോടെ ആദ്യഫലം പുറത്തുവരും. 226 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടന്ന അഞ്ച് കോര്‍പറേഷനുകളിലെ ഫലമായിരിക്കും ആദ്യം അറിവാകുക. ഗ്രാമപഞ്ചായത്തുകളുടെ ഫലം ഉച്ചയോടെയും ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി എന്നിവയുടെ ഫലം വൈകുന്നേരത്തോടെയും അറിയാനാവും. ജില്ലാ പഞ്ചായത്ത് ഫലം പുറത്തുവരാന്‍ രാത്രിയാകും. രാത്രി എട്ട് മണിയോടെ മുഴുവന്‍ ഫലങ്ങളും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കോര്‍പറേഷനുകളിലെയും മുന്‍സിപ്പാലിറ്റികളിലെയും വോട്ടെണ്ണല്‍ പ്രത്യേക കേന്ദ്രങ്ങളിലാണ് നടക്കുന്നത്. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ വോട്ടെണ്ണല്‍ ബ്ലോക്ക് കേന്ദ്രങ്ങളില്‍ നടക്കുന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ബാലറ്റുകള്‍ തരംതിരിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.
ബൂത്തടിസ്ഥാനത്തിലായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി എന്നിവയുടെ ഫലം അതാത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് ഫലം വരണാധികാരിയായ കളക്ടറാണ് പ്രഖ്യാപിക്കുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications