കോഴിക്കോട് എല്‍ഡിഎഫിന്
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 31സീറ്റുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫിന് 18 സീറ്റേ നേടാനായുള്ളൂ. ബിജെപി ഒരു സീറ്റ് നേടി.
തിരുവനന്തപുരത്ത് 81 സീറ്റുകളില്‍ സിപിഎം ഒറ്റക്ക് തന്നെ കേവലഭൂരിപക്ഷം നേടി. 81 സീറ്റില്‍ 42ഉം സിപിഎമ്മിനാണ്. സി.പി.ഐക്ക് ഏഴ് സീറ്റുണ്ട്. കോണ്‍ഗ്രസ് 18 സീറ്റ് നേടി. പിഡിപിയും കോണ്‍ഗ്രസ് വിമതരും രണ്ട് വീതം സീറ്റ് നേടി.
കോഴിക്കോട് ജില്ലയിലെ വടകര മുനിസിപ്പാലിറ്റി എല്‍ഡിഎഫ് നേടി. 40 സീറ്റില്‍ 25ഉം എല്‍ഡിഎഫിനാണ്. 15 സീറ്റ് യുഡിഎഫിനും.
പാലക്കാട് മുനിസിപ്പാലിറ്റി എല്‍ഡിഎഫ് നേടി. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. മലപ്പുറം ജില്ലയിലെ തിരൂര്‍ മുനിസിപ്പിലാറ്റി യുഡിഎഫ് നേടി.
വയനാട് ജില്ലയിലെ കല്പറ്റ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫാണ് മുന്നില്‍.












Click it and Unblock the Notifications