Get Updates
Get notified of breaking news, exclusive insights, and must-see stories!

മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം: മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് നേട്ടം കൊയ്തു. 25 മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടി. 18 മുനിസിപ്പാലിറ്റികളിലാണ് എല്‍ഡിഎഫ് ജയിച്ചത്. ഒമ്പത് മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ഒന്നില്‍ ഫലം പ്രഖ്യാപിച്ചിട്ടില്ല.

തിരുവനന്തപുരത്തെ നാല് മുനിസിപ്പാലിറ്റികളില്‍ രണ്ടെണ്ണം എല്‍ഡിഎഫും രണ്ടെണ്ണം യുഡിഎഫും നേടി. ആറ്റിങ്ങലും വര്‍ക്കലയും യുഡിഎഫ് നേടിയപ്പോള്‍ നെടുമങ്ങാടും നെയ്യാറ്റിന്‍കരയും എല്‍ഡിഎഫിനൊപ്പം നിന്നു.

കൊല്ലത്തെ പരവൂര്‍, പുനലൂര്‍ എന്നീ രണ്ട് മുനിസിപ്പാലിറ്റികളും യുഡിഎഫിനാണ്.

പത്തനംതിട്ടയിലെ മൂന്ന് മുനിസിപ്പാലിറ്റികളും യുഡിഎഫ് നേടി. പത്തനംതിട്ട, തിരുവല്ല, അടൂര്‍ എന്നിവയിലാണ് യുഡിഎഫ് ജയം കണ്ടത്.

ആലപ്പുഴയില്‍ ചേര്‍ത്തല മുനിസിപ്പാലിറ്റി എല്‍ഡിഎഫും കായംകുളം യുഡിഎഫും നേടി. രണ്ട് മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ഇരുമുന്നണികളും 14 സീറ്റ് വീതവും ചെങ്ങന്നൂരില്‍ 11 സീറ്റ് വീതവും നേടി. മാവേലിക്കരയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

കോട്ടയത്ത് നാല് മുനിസിപ്പാലിറ്റികളില്‍ കോട്ടയത്തും വൈക്കത്തും പാലയിലും യുഡിഎഫിനാണ് വിജയം. ചങ്ങനാശേരിയില്‍ എല്‍ഡിഎഫിന് നേരിയ ഭൂരിപക്ഷമുണ്ട്.

ഇടുക്കിയില്‍ ഫലം അറിവായ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് വിജയം കണ്ടു.

എറണാകുളത്ത് അഞ്ച് യുഡിഎഫും രണ്ടെണ്ണം എല്‍ഡിഎഫും നേടി. ആലുവ, അങ്കമാലി, പറവൂര്‍, കളമശേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് യുഡിഎഫ് ജയിച്ചത്. തൃപ്പൂണിത്തുറയും പെരുമ്പാവൂരും എല്‍ഡിഎഫ് നേടി. കോതമംഗലത്ത് ഒപ്പത്തിനൊപ്പം നില്‍ക്കുന്നു.

തൃശൂരില്‍ ആറ് മുനിസിപ്പാലിറ്റികളില്‍ രണ്ടെണ്ണം വീതം ഇരുമുന്നണികളും നേടി. രണ്ടെണ്ണത്തില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

പാലക്കാട് നാല് മുനിസിപ്പാലിറ്റികളില്‍ രണ്ടെണ്ണം വീതം എല്‍ഡിഎഫും യുഡിഎഫും നേടി. ഒറ്റപ്പാലവും ഷൊര്‍ണൂരും എല്‍ഡിഎഫിനാണ്. ചിറ്റൂരിലും പാലക്കാട്ടും യുഡിഎഫിനാണ് ജയം.

മലപ്പുറത്ത് രണ്ട് മുനിസിപ്പാലിറ്റികള്‍ വീതം ഇരുമുന്നണികളും നേടി. മലപ്പുറവും തിരൂരും യുഡിഎഫ് നേടിയപ്പോള്‍ മഞ്ചേരിയിലും പെരിന്തല്‍മണ്ണയിലുമാണ് എല്‍ഡിഎഫ് ജയിച്ചത്. പൊന്നാനിയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

കോഴിക്കോട്ടെ രണ്ട് മുനിസിപ്പാലിറ്റികളും എല്‍ഡിഎഫിനാണ്- വടകരയും കൊയിലാണ്ടിയും.

വയനാട് ജില്ലയിലെ കല്പറ്റ മുനിസിപ്പാലിറ്റി എല്‍ഡിഎഫ് നേടി.

കണ്ണൂരിലെ അഞ്ച് മുനിസിപ്പാലിറ്റികളില്‍ നാലെണ്ണവും എല്‍ഡിഎഫിനാണ്. പയ്യന്നൂര്‍, തലശേരി, കൂത്തുപറമ്പ്, തളിപറമ്പ് എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് ജയിച്ചത്. കണ്ണൂര്‍ മുനിസിപ്പാലിറ്റി യുഡിഎഫിനൊപ്പം നിന്നു.

കാസര്‍ക്കോട്ടെ രണ്ട് മുനിസിപ്പാലിറ്റികളില്‍ ഇരുമുന്നണികളും ഓരോന്ന് നേടി. കാസര്‍കോട് യുഡിഎഫിനും കാഞ്ഞങ്ങാട് എല്‍ഡിഎഫിനുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+