കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെ ആദ്യഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. നാല് ജില്ലകളില്‍ എല്‍ഡിഎഫും നാല് ജില്ലികളില്‍ യുഡിഎഫും മുന്നില്‍ നില്‍ക്കുകയാണ്.

187 പഞ്ചായത്തുകളിലെ ഫലം പുറത്തുവന്നപ്പോള്‍ 91 എല്‍ഡിഎഫും 86 യുഡിഎഫും നേടി. ഒന്നില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിച്ചു. ഒമ്പത് പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

ബ്ലോക്ക് പഞ്ചായത്തുകളിലെ 680 ഡിവിഷനുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ എല്‍ഡിഎഫ് 379 എണ്ണം നേടി. 299 എണ്ണത്തില്‍ യുഡിഎഫ് ജയം കണ്ടു. ഒന്നില്‍ ബിജെപിയും. മറ്റുള്ളവര്‍ ഒന്നും.

ജില്ലാ പഞ്ചായത്തുകളിലെ 135 ഡിവിഷനുകളിലെ ഫലം അറിവായപ്പോള്‍ എല്‍ഡിഎഫ് 85ഉം യുഡിഎഫ് 50ഉം നേടി.

കൊല്ലം ജില്ലാ പഞ്ചായത്തില്‍ 10 സീറ്റ് എല്‍ഡിഎഫും നാല് സീറ്റ് യുഡിഎഫും നേടി. പത്തനംതിട്ടയില്‍ യുഡിഎഫ് ഒമ്പതും എല്‍ഡിഎഫ് നാലും സീറ്റ് നേടി.

കോട്ടയത്ത് ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് ആറും യുഡിഎഫ് ഒന്നും സീറ്റില്‍ ജയം കണ്ടു. കോട്ടയം ജില്ലയിലെ ഫലം പ്രഖ്യാപിച്ച 20 ഗ്രാമപഞ്ചായത്തുകളില്‍ 13 എണ്ണം യുഡിഎഫിനൊപ്പം നിന്നു. ഏഴ് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വിജയിച്ചു.

ഇടുക്കി ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് എട്ടും യുഡിഎഫ് നാലും സീറ്റ് നേടി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.വി. ഔസേഫ് (സിപിഎം) തോറ്റു.

തൃശൂര്‍ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് ഒമ്പതും എല്‍ഡിഎഫ് അഞ്ചും സീറ്റ് നേടി. പാലക്കാട് ജില്ലാ പഞ്ചായത്തില്‍ 15 സീറ്റില്‍ എല്‍ഡിഎഫ് വിജയം കൊയ്തപ്പോള്‍ നാലെണ്ണത്തില്‍ യുഡിഎഫിനാണ് വിജയം.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ ഇടതുമുന്നണിക്കാണ് വിജയം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X