കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍: മുനിസിപ്പാലിറ്റികളില്‍ ഒപ്പത്തിനൊപ്പം

  • By Staff
Google Oneindia Malayalam News

തൃശൂര്‍: തൃശൂരിലെ ആറ് മുനിസിപ്പാലിറ്റികളില്‍ രണ്ടെണ്ണം വീതം യുഡിഎഫും എല്‍ഡിഎഫും നേടി. രണ്ട് മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

ഇരിങ്ങാലക്കുട, ചാലക്കുടി എന്നീ മുനിസിപ്പാലിറ്റികളാണ് യുഡിഎഫ് നേടിയത്. കൊടുങ്ങല്ലൂരും ഗുരുവായൂരും എല്‍ഡിഎഫിനൊപ്പം നിന്നു. ചാവക്കാട്, കുന്ദംകുളം മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

ഇരിങ്ങാലക്കുടയില്‍ 22 സീറ്റില്‍ 13 യുഡിഎഫ് നേടി. ഏഴെണ്ണം എല്‍ഡിഎഫും രണ്ടെണ്ണം വിമതരും നേടി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

ചാലക്കുടിയില്‍ ആകെയുള്ള 29 സീറ്റില്‍ 15 സീറ്റ് യുഡിഎഫ് നേടി. എല്‍ഡിഎഫ് 13ഉം വിമതസ്ഥാനാര്‍ഥി ഒന്നും സീറ്റുകള്‍ നേടി.

കൊടുങ്ങല്ലൂരില്‍ ആകെയുള്ള 24 സീറ്റില്‍ എല്‍ഡിഎഫ് 14 എണ്ണം നേടി. യുഡിഎഫ് ഒമ്പതും ബിജെപി ഒന്നും നേടി.

ഗുരുവായൂരില്‍ 20 ല്‍ 12 നേടിയ എല്‍ഡിഎഫ് കേവലഭൂരിപക്ഷം നേടി. ബാക്കിയുള്ള എട്ട് സീറ്റുകള്‍ യുഡിഎഫിനാണ്.

ചാവക്കാട്ട് ആകെയുള്ള 27 സീറ്റുകളില്‍ 13 എണ്ണത്തില്‍ എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫിന് 12 സീറ്റുണ്ട്. ബിജെപിയും വിമതനും ഓരോ സീറ്റ് നേടി. ഇവിടെ ബിജെപിയുടെയും വിമതസ്ഥാനാര്‍ഥിയുടെയും നിലപാടാണ് ഭരണം നിശ്ചയിക്കുക.

കുന്ദംകുളത്ത് ആകെയുള്ള 31 സീറ്റില്‍ 15 എണ്ണം യുഡിഎഫും 14 എണ്ണം എല്‍ഡിഎഫും നേടി. രണ്ടെണ്ണം ബിജെപിക്കാണ്. ഇവിടെ ബിജെപിയുടെ നിലപാട് നിര്‍ണായകമാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X