തിരുവനന്തപുരം എല്‍ഡിഎഫിന്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫിന്. 71 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 47 സീറ്റില്‍ ജയം കണ്ട എല്‍ഡിഎഫ് കേവലഭൂരിപക്ഷം നേടി.
മൊത്തം 83 ഡിവിഷനുകളാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത്. 20 സീറ്റ് മാത്രമേ യുഡിഎഫിന് ഇതുവരെ നേടാനായുള്ളൂ. ബിജെപിയും പിഡിപിയും രണ്ട് വീതം സീറ്റ് നേടി.
ഇനി 12 സീറ്റുകളിലെ ഫലം കൂടി അറിയാനുണ്ട്.
തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ ഫലം പ്രഖ്യാപിച്ച ഒമ്പതെണ്ണത്തില്‍ അഞ്ചെണ്ണം എല്‍ഡിഎഫും നാലെണ്ണം യുഡിഎഫും നേടി.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പിഡിപിയുടെ പൂന്തുറ സിറാജ് അമ്പലത്തറ ഡിവിഷനില്‍ നിന്ന് വിജയിച്ചു. പള്ളിത്തുറയില്‍ എല്‍ഡിഎഫിന്റെ സി.രാജന്‍ ജയം നേടി.
കുളത്തൂരില്‍ എസ്. ജലജകുമാരി (എല്‍ഡിഎഫ്) യും ചെറുവൈക്കലില്‍ നാദബിന്ദുവും (എല്‍ഡിഎഫ്) ജയിച്ചു. ആക്കുളത്ത് സിപിഎമ്മിന്റെ എസ്. അനില്‍കുമാറും ഉള്ളൂരില്‍ സിപിഎമ്മിന്റെ തന്നെ പി.സി ജയലക്ഷ്മിയും വിജയിച്ചു.












Click it and Unblock the Notifications