കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിയം വിലവര്‍ദ്ധന സപ്തംബര്‍ 30ന്

  • By Staff
Google Oneindia Malayalam News

ദില്ലി : സപ്തംബര്‍ 30 ശനിയാഴ്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടാവുമെന്ന് പെട്രോളിയം വകുപ്പ് മന്ത്രി രാം നായിക് അറിയിച്ചു.

സപ്തംബര്‍ 29 വെള്ളിയാഴ്ച ഫിക്കി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ , പാചകവാതകം, വിമാന ഇന്ധനം എന്നിവയുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി സൂചിപിച്ചു.

ഓയില്‍ പൂള്‍ അക്കൗണ്ട് കമ്മി നികത്താമെന്ന് ധനകാര്യ വകുപ്പ് സമ്മതിച്ചിട്ടുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള കസ്റംസ്- എക്സൈസ് നികുതികള്‍ വെട്ടിക്കുറച്ചും പെട്രോ ബോണ്ടുകള്‍ ഇറക്കിയും ധനവകുപ്പ് കമ്മി നികത്തുന്നതിന് സഹായിക്കും. നേരത്തെ പൊതുഖജനാവിലേക്ക് ഓയില്‍ പൂള്‍ അക്കൗണ്ടില്‍ നിന്നും എടുത്തിട്ടുള്ള4,429 കോടി രൂപ വകുപ്പ് നേരിട്ട് തിരിച്ചടക്കുമെന്നും രാംനായിക് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X