കോഴക്കേസില്‍ റാവു കുറ്റക്കാരന്‍
ദില്ലി : മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവും മുന്‍ ആഭ്യന്തര മന്ത്രി ഭൂട്ടാസിംഗും ജെഎംഎം കോഴക്കേസില്‍ കുറ്റക്കാരെന്ന് ദില്ലി ഹൈക്കോടതി വിധിച്ചു.
സപ്തംബര്‍ 29 വെള്ളിയാഴ്ചയാണ് പ്രത്യേക ജഡ്ജി അജിത് ഭാരിഹോക് സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്. മറ്റു പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ടു. റാവുവിനും ബൂട്ടാസിംഗിനുമുള്ള ശിക്ഷ ഒക്ടോബര്‍ 11 ബുധനാഴ്ച പ്രഖ്യാപിക്കും.
മുന്‍ കേന്ദ്ര മന്ത്രിമാരായ സതീശ് ശര്‍മ്മ , അജിത് സിംഹ്, മുന്‍ ഹര്യാന മുഖ്യമന്ത്രി ഭജന്‍ലാല്‍, മുന്‍ കര്‍ണാടക മുഖ്യമന്ത്രി വീരപ്പമൊയ്ലി തുടങ്ങി ഒമ്പത് പേരെയാണ് വെറുതെ വിട്ടത്.
1993ല്‍ റാവു സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസാകാതിരിക്കാന്‍ റാവുവും മറ്റ് മന്ത്രിമാരും ജെഎംഎമ്മിലേയും മറ്റ് കക്ഷികളിലെയും എം പിമാര്‍ക്ക് വന്‍ തുക കോഴ നല്‍കി എന്ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.












Click it and Unblock the Notifications