രാഷ്ട്രപതിയുടെ സഹോദരന് വിജയം
തിരുവനന്തപുരം: രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ ജ്യേഷ്ഠസഹോദരന്‍ കെ.ആര്‍. ഭാസ്കരന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചു.
കോട്ടയം ജില്ലയിലെ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ സംവരണഡിവിഷനില്‍ നിന്നാണ് രാഷ്ട്രപതിയുടെ സഹോദരന്‍ സ്വതന്ത്രനായി ജയിച്ചുകയറിയത്. 1400 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഭാസ്കരന്റെ വിജയം. ഭാസ്കരന്‍ 2973 വോട്ടിനു ജയിച്ചപ്പോള്‍ മറ്റൊരു സ്വതന്ത്രനായ രാമചന്ദ്ര് ലഭിച്ചത് 1573 വോട്ടിനാണ്.
ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ഭാസ്കരന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications