കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തോറ്റു

  • By Staff
Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. ഔസേപ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഉദയംപേരൂര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി.പി. പൗലോസാണ് ഔസേപ്പിനെ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 123 വോട്ട്.

രാത്രി 11 മണിക്ക് കൂത്താട്ടുകുളം, എളങ്കുപ്പുഴ, ഏലൂര്‍, കോട്ടുവള്ളി, കരുമാല്ലൂര്‍, ചേന്ദമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. കല്ലൂര്‍ക്കാട്, പുത്തന്‍കുരിശ്, ഐക്കരനാട്, കിഴക്കമ്പലം, ചൂര്‍ണിക്കര, പള്ളിപ്പുറം, കുമ്പളങ്ങി എന്നീ ഡിവിഷനുകളില്‍ യുഡിഎഫിനാണ് ലീഡ്.

കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ വന്‍ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിച്ചു. പത്തില്‍ ഏഴു സീറ്റുകളില്‍ യുഡിഎഫാണ് വിജയിച്ചത്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് നേടി.

ഗ്രാമപഞ്ചായത്തുകളില്‍ ചെല്ലാനം, കടമക്കുടി, ഉദയംപേരൂര്‍, ആമ്പല്ലൂര്‍, പുത്തന്‍വേലിക്കര, വടക്കേക്കര, വാളകം, ഒക്കല്‍, കല്ലൂര്‍ക്കാട്, ചൂര്‍ണിക്കര എന്നീ ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിനാണ് ഭൂരിപക്ഷം. മുളന്തുരുത്തി, മണീട്, പായിപ്ര, ആരക്കുഴ, ചെങ്ങമനാട് പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X